അങ്ങനെ അവസാനം ഞങ്ങളുടെ ആ ആഗ്രഹവും പൂവണിഞ്ഞു. ഓഫീസിലെ എല്ലാവരും ഒരുമിച്ചു ഒരു ആര്‍മാദം…. ഒരു തേക്കടി യാത്ര. (നിങ്ങളില്‍ വന്നവര്‍ ഭാഗ്യവാന്മാര്‍. എന്തു കൊണ്ടെന്നാല്‍ ഇപ്പൊ സ്വര്‍ഗരാജ്യം അവര്‍ക്കാണല്ലോ ലഭിച്ചത്). വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ചോദ്യം ഓര്‍മയില്ലേ? ഇതോ അങ്കം….. ഞാന്‍ പക്ഷെ ആ ചോദ്യം ചോദിക്കുന്നില്ല. അതിനുള്ള മറുപടി പറയുകയാണ്. ഇത് തന്നെയാണ് അങ്കം. എന്തൊരങ്കമായിരുന്നു എന്റെ അമ്മച്ചിയേ എല്ലാവരും!!!!. ബസ്സില്‍ കയറുന്നതു വരെ സത്യം പറഞ്ഞാല്‍ ഞങ്ങളില്‍ പലരും ഈ ടൂര്‍ ഒരു [...]
പെട്രോള്‍ വില അടിക്കടി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യം ഉപഭോക്താക്കളെ മാത്രമല്ല വാഹന നിര്‍മാതാക്കളെ പോലും പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. “Necessity is the mother of Invention” എന്ന പഴഞ്ചൊല്ലിലെ ശരിയോ തെറ്റോ അന്വേഷിക്കുന്നതിനു മുമ്പ് ഒന്ന് ചിന്തിച്ചു നോക്കുക. പെട്രോള്‍ ഡീസല്‍ വണ്ടികള്‍ മാത്രം നിറഞ്ഞു നിന്നിരുന്ന നമ്മുടെ നിരത്തുകളിലേക്ക് ഏതൊക്കെ താരം വാഹനഗലാണ് കടന്ന് വന്നിരിക്കുന്നത്. ഈ ശ്രേണിയിലേക്ക് ആദ്യം വന്നത് LPG ആണ്. ഈ സാങ്കേതിക വിദ്യ ആരംഭിച്ച സമയത്ത് എല്ലാവരും നെട്ടോട്ടമായിരുന്നില്ലേ’ [...]
മലയാളത്തില്‍മറുനാടന്‍ ഗായകരുടെ വേലിയേറ്റം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കാലത്ത് മന്നാ ഡേ, ആശ ഭോസ്‌ലെ തുടങ്ങി ഉദിത് നാരായണ്‍ , ശ്രേയ ഗോശാല്‍ , സുനിധി ചൌഹാന്‍ , ഉഷാ ദീദി , ദാ ഇപ്പോള്‍ സുഖ് വിന്ദറില്‍ വന്നു നില്‍ക്കുന്നു. ഗായകരെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് ഇന്ന്. സംഗീത സംവിധായകര്‍ തന്നെ ഗാനവും ആലപിക്കുന്ന രീതിയാണ് ഇന്ന് ഏറെ പ്രിയമെന്ന് തോന്നുന്നു. നല്ല ഗായകനായിട്ടു കൂടി രവീന്ദ്രന്‍ പോലും വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഈ കടും കൈ [...]
പുറത്ത് ചെറിയ മഴയുണ്ട്. അലസതയുടെ മേലാപ്പും ചൂടി റൂമിലിരുന്നു രണ്ട് ചെറുതും അടിച്ചു വെറുതെ ചാനലുകള്‍ മാറ്റിക്കളിക്കുകയാണ്. ചാനലുകള്‍ കറങ്ങിത്തിരിഞ്ഞ് വന്നുനിന്നത്, കിലുക്കം എന്ന ചിത്രത്തിലെ ഒരു രംഗം കണ്ടപ്പോഴാണ്. ഒരുപാട് തവണ കണ്ടതാണെങ്കിലും ഒരിക്കലും മടുക്കാത്ത സിനിമ. പെട്ടന്നാണ് മനീഷ് ആ വെടി പൊട്ടിച്ചത്. “ഞാനിത് വരെ ഊട്ടിയില്‍ പോയിട്ടില്ല”… ” എന്തോ ഭീകര കുറ്റകൃത്യം ചെയ്തവനെ നോക്കുന്നത് പോലെ അഭിലാഷ് മനീഷിനെ നോക്കി; “എന്ത്, നീയിതുവരെ ഊട്ടിയില്‍ പോയിട്ടില്ലെന്നോ”. ഒരു കണക്കിന് ആലോചിച്ചാല്‍ ശരിയാണ്. [...]